അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് ; ‘മൊദാനി’ അഴിമതികളെക്കുറിച്ച് ജെപിസി അന്വേഷണം വേണം


ഡല്‍ഹി: തട്ടിപ്പിനും കൈക്കൂലിക്കും യു.എസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. അദാനിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കേസ് എന്നും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നുമാണ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചത്.

ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമെതിരെയാണ് യു.എസിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ (എസ്.ഇ.സി) കുറ്റപത്രം സമര്‍പ്പിച്ചത്. വിവിധ ‘മൊദാനി’ അഴിമതികളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തിനായി 2023 ജനുവരി മുതല്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യത്തെ ശരിവെക്കുന്നു. കോണ്‍ഗ്രസിന്റെ ‘ഹം അദാനി കെ ഹേ’ (എച്ച്.എ.എച്ച്.കെ) പരമ്പരയില്‍ ഈ അഴിമതികളുടെ വിവിധ മാനങ്ങളും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിഹിത ബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല.

Comments (0)
Add Comment