ഓൺലൈൻ വിദ്യാഭ്യാസത്തിന് മുന്നൊരുക്കം നടത്താത്ത സംസ്ഥാന സർക്കാർ ദേവികയുടെ മരണത്തിലെ ഒന്നാം പ്രതി : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Thursday, June 4, 2020

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ പകൽ കൊളള നടത്തുകയാണെന്ന് കോൺഗ്രസ്. ഓൺലൈൻ വിദ്യാഭ്യാസത്തിന് മുന്നൊരുക്കം നടത്താത്ത സംസ്ഥാന സർക്കാരാണ് ദേവികയുടെ മരണത്തിലെ ഒന്നാം പ്രതിയെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പ്രവാസികളെ കൊണ്ടു വന്ന കാര്യത്തിലും മുന്നൊരുക്കം വാക്കുകളില്‍ മാത്രം ഒതുങ്ങി. ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയില്ല. പകരം കേരളത്തിലേക്ക് എത്തിയവരെ ഹോം ക്വാറന്‍റൈനിലേയ്ക്ക് വിട്ടു. ഇത് കൊവിഡ് രോഗികളുടെ എണ്ണം കൂട്ടിയെന്നും ഇത് സർക്കാരിന്‍റെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യണമെന്നും മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു.

സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പൂർണ പിന്തുണയുണ്ട്. എന്നാൽ കൂടുതൽ ജാഗ്രത വേണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. പക്ഷേ സർക്കാർ കൊവിഡിന്‍റെ മറവിൽ പകൽക്കൊള്ള നടത്തുകയാണ്. പമ്പ-ത്രിവേണിയിൽ മണൽ കൊള്ളയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പാലക്കാട് ആനയെ കൊന്ന സംഭവത്തിൽ വർഗീയവത്കരിക്കാൻ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/186323582681196/