മണി പവറും മസിൽ പവറും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് കോൺഗ്രസ്

Jaihind News Bureau
Friday, July 19, 2019

മണി പവറും മസിൽ പവറും ഉപയോഗിച്ച് ബി ജെ പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. കർണാടകയിൽ വിശ്വാസ പ്രമേയ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമത എം എൽ എ മാരോട് സുപ്രീം കോടതി നിർദ്ദേശിക്കാതിരുന്നതോടെ വിപ്പു നൽകുന്ന കോൺഗ്രസ് പാർട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടു. സദുദ്ദേശത്തോടെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പോലും സ്വന്തം ലക്ഷ്യങ്ങൾക്ക് വേണ്ടി ബി ജെ പി വളച്ചൊടിച്ചെന്നും കോൺഗ്രസ് വക്താവ്.