ചോറ്റാനിക്കരയില്‍ സംഘർഷം : കോൺഗ്രസ് പ്രവർത്തകർ പിഴുതെടുത്ത് കല്ലുകള്‍ നാട്ടുകാർ കുളത്തിലെറിഞ്ഞു

Jaihind Webdesk
Wednesday, March 23, 2022

സില്‍വർ ലൈന്‍ പദ്ധതിയുടെ കല്ലിടലിനിടെ ചോറ്റാനിക്കരയില്‍ സംഘർഷം. സർവേക്കല്ല് സ്ഥാപിക്കാനുള്ള നീക്കം തടയാന്‍ നാട്ടുകാരം കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തിയതോടെയാണ് സംഘർഷമുണ്ടായത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞുവച്ചു.   കോൺഗ്രസ് പ്രവർത്തകർ പിഴുതെടുത്ത കെ റെയില്‍ സർവ്വേക്കല്ലുകള്‍ നാട്ടുകാർ കുളത്തിലേക്ക് എറിഞ്ഞു. കെ റെയിലിന്‍റെ ഒരു കല്ല് പോലും നാട്ടാന്‍ സമ്മതിക്കില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കെ റെയില്‍ കുറ്റികള്‍ പിഴുത് മാറ്റുന്നവർക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണക്കാരെ കേസില്‍ അകപ്പെടുത്താതിരിക്കാന്‍ സർവ്വേക്കല്ലുകള്‍ കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റുമെന്നും തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി കേസെടുക്കട്ടേയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു.  ജനങ്ങള്‍ക്കൊപ്പമാണെന്നും എന്ത് വില കൊടുത്തും കേരളത്തെ ഇല്ലാതാക്കുന്ന കെ റെയില്‍ പദ്ധതി തടയുമെന്നും സമരം ശക്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയും നിലപാട് വ്യകതമാക്കി.