വിലക്കയറ്റം തടയാൻ കഴിയില്ലങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നതില്‍ എന്തർത്ഥം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘര്‍ഷം.   ഉയരുന്ന അരി വിലക്കെതിരെ സപ്ലൈകോ ഓഫീസിനു മുൻപിൽ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.  പ്രവർത്തകരും പോലീസും തമ്മിലുണ്ടായ  ഉന്തും തളളും വാക്കേറ്റത്തെയും  തുടർന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ചിന്തു കുര്യൻ ജോയി,  പ്രവർത്തകരായ രാഹുൽ മറിയപ്പള്ളി, റാഷ്മോൻ, റോബി ഊടുപുഴ തുടങ്ങിയ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട്  ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം വിലക്കയറ്റം തടയാൻ കഴിയില്ലങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കുന്നതിൽ എന്തർത്ഥമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ചോദിച്ചു.  ചിന്തു കുര്യൻ ജോയ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോസഫ് വാഴക്കൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോം കോര തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

Comments (0)
Add Comment