കായംകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി

 

ആലപ്പുഴ: കായംകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. ദേശീയപാത നിർമ്മാണ അപാതകള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് സംഘർശിച്ചതില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര പന്തലിലേക്ക് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് ആക്രമണം അഴിച്ചുവിട്ടത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

നാടിന് വേണം തൂണില്‍ തീര്‍ത്ത ഉയരപാത എന്ന ആവശ്യത്തിലാണ് യൂത്ത്‌ കോണ്‍ഗ്രസ് നിരാഹാര സമരം നടത്തിയത്. നിരാഹാര പന്തലിലേക്ക് പിന്തുണ അര്‍പ്പിച്ച് നിരവധിപേര്‍ എത്തിയിരുന്നു. എന്നാല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതോടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി.

ഡിസിസി പ്രസിഡന്‍റ് ബാബുപ്രസാദ് സമരപന്തലില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പോലീസ് സമരപന്തലില്‍ കടന്ന് ലാത്തി വീശുകയായിരുന്നു. സമാധാനപരമായി നടന്ന നിരാഹാര സമരത്തിന് നേരെ പോലീസ് മുന്നറിയിപ്പില്ലാതെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Comments (0)
Add Comment