കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം; കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകരുടെ തിരിച്ചറിയൽ കാർഡ് എസ്എഫ്ഐ നശിപ്പിച്ചു

 

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം. വോട്ടെടുപ്പിനിടെയാണ് സംഘർഷം ഉണ്ടായത്. കെഎസ്‌യു- എംഎസ്എഫ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ തിരിച്ചറിയൽ കാർഡ് എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായത്. എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചു. മർദ്ദനത്തിൽ 3 പ്രവർത്തകർക്ക് പരുക്കേറ്റു. ഹൈക്കോടതി ഉത്തരവ് പ്രകാരം
ശക്തമായ പോലീസ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടും സംഘർഷമുണ്ടാവുകയായിരുന്നു. ആവശ്യത്തിന് സുരക്ഷ ഒരുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കെഎസ്‌യു നേതാക്കൾ പറഞ്ഞു.

Comments (0)
Add Comment