പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരായ നടപടിയിൽ സിപിഎമ്മിൽ ഭിന്നത

Jaihind News Bureau
Friday, November 15, 2019

പന്തീരാങ്കാവിൽ യുഎപിഎ  ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരായ നടപടിയിൽ സിപിഎമ്മിൽ ഭിന്നത. നടപടി വേണമെന്ന് കോഴിക്കോട് ജില്ലാ
കമ്മിറ്റി. എതിർപ്പുമായി പാർട്ടി കീഴ്ഘടകങ്ങൾ.  അലനും താഹയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം, അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഇരുവരുടെയും ഹർജിയിൽ ആവശ്യപ്പെടുന്നത്. കേസ് 18 ന് പരിഗണിക്കാൻ മാറ്റി.