അരുവിക്കരയില്‍ സിപിഎമ്മില്‍ പോര് ; വി.കെ മധുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം


തിരുവനന്തപുരം : അരുവിക്കരയിൽ സി.പി.എമ്മിൽ പൊട്ടിത്തെറി. വി.കെ മധുവിനെ ഒഴിവാക്കിയതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം. സാമുദായിക നേതാക്കളുടെ താളത്തിന് ഒത്ത് പാർട്ടി നേതൃത്വം തുള്ളുകയാണെന്ന് അണികൾ ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.കെ മധുവിൻ്റെ പേരാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. പക്ഷേ സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും വി.കെ മധുവിൻ്റെ പേര് തള്ളി. പകരം ജി സ്റ്റീഫൻ്റെ പേര് ഉൾപ്പെടുത്തി. ഒരു സമുദായ നേതാവിൻ്റെ ശുപാർശ പ്രകാരമാണ് സ്റ്റീനെ സ്ഥാനാർത്ഥിയാക്കിയത്. .

അതേസമയം വി.കെ മധു അരുവിക്കരയിൽ അനൌപചാരികമായ പ്രചരണം തുടങ്ങുകയും ചെയ്തു. പാർട്ടി തീരുമാനത്തെ തുടർന്ന് മധു പ്രചരണത്തിൽ നിന്നും പിൻവാങ്ങി. പാർട്ടി തീരുമാനത്തിൽ അരുവക്കരയിലെ സി.പി.എം പ്രവർത്തകർ പ്രതിഷേധത്തിലാണ്. സംസ്ഥാന സമിതിയുടെ നിരുപാധിക തീരുമാനം കീഴടങ്ങലാണെന്നാണ് ആക്ഷേപം. സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനെക്കുറിച്ച് മണ്ഡലത്തിലെ വോട്ടർമാർ തീരുമാനിക്കണമെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ പറയുന്നു. മുഖ്യമന്ത്രി നിർദേശിച്ച വ്യക്തിയെ മാറ്റാൻ കഴിയില്ല എന്ന് നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം.

Comments (0)
Add Comment