തൊഴിലാളി വിരുദ്ധ നിലപാടുകളുമായി സർക്കാർ; കോംട്രസ്റ്റ്‌ തൊഴിലാളികൾ പ്രത്യക്ഷ സമരത്തിലേയ്ക്ക്

തൊഴിലാളി വിരുദ്ധ നിലപാടുകളുമായി ഇടതു സർക്കാർ ഭരിക്കുമ്പോൾ കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ്‌ തൊഴിലാളികൾ പ്രത്യക്ഷ സമരമുഖത്തേക്ക്. നിലവിൽ ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങൾക്കു പോലും അർഹത ഇല്ല എന്ന വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍റെ നിലപാടാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.

തൊഴിലാളികളുടെ സ്വന്തം സർക്കാർ ആയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എക്കാലവും ഭരണത്തിലേറിയത്. എന്നാൽ തൊഴിലാളി വിരുദ്ധ നിലപാടുകൾ പലപ്പോഴും മറനീക്കി പുറത്തു വന്നു. കോഴിക്കോട് മാനാഞ്ചിറയിലെ കോംട്രസ്റ്റ്‌ നെയ്തു ഫാക്ടറിയുടെ കാര്യത്തിൽ സർക്കാരിന്‍റെ നിലപാടുകൾ വ്യക്തമാക്കുന്നതും അതുതന്നെയാണ്. തൊഴിലാളികൾക്ക് വേതനം നൽകുന്നത് സംബന്ധിച്ചു ഐക്യകണ്ഠമായാണ് തീരുമാനമെടുത്തത്. എന്നാൽ നിലവിൽ തൊഴിലാളികൾക്കു മാസം തോറും ലഭിക്കുന്ന 5000 രൂപ പോലും നൽകേണ്ടതില്ല എന്നാണ് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍റെ നിലപാട്. ഇതാണ് പ്രത്യക്ഷ സമരം എന്ന കടുത്ത നിലപാടിലേക്ക് തൊഴിലാളികളെ എത്തിച്ചത്.

കോംട്രസ്റ്റ്‌ ഏറ്റെടുക്കൽ ബില്ലിൽ സർക്കാർ ഉറപ്പു നൽകിയത് പോലെ ഫാക്ടറി തുറന്നു മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകണമെന്ന് ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.രാമചന്ദ്രൻ പറഞ്ഞു. സമരത്തിന്‍റെ ആദ്യ പടിയായി ഫെബ്രുവരി ഒന്നിന് KSIDC ഓഫീസിനു മുന്നിൽ സൂചന ബഹുജന സത്യാഗ്രഹം നടത്തും. ഈ സമരത്തിൽ തീരുമാനമായില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം നടത്താനും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്.

Comtrust
Comments (0)
Add Comment