നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിയമം : വിമാന ടിക്കറ്റ് നിരക്ക് കുറച്ചിട്ടും കേരളത്തിലേക്ക് പറക്കാന്‍ ആളില്ല

 

ദുബായ് : കേരളത്തില്‍ പ്രവാസികള്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍ നിയമം ആരംഭിച്ചതോടെ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് പറക്കാന്‍ വിമാനങ്ങളില്‍ യാത്രക്കാര്‍ ഇല്ല. ഇതോടെ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികള്‍ ആകര്‍ഷകമായ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

എയര്‍ഇന്ത്യ വിമാനക്കമ്പനി, ഇന്ത്യയിലേക്ക് പറക്കാന്‍ 310 ദിര്‍ഹത്തിനാണ് വണ്‍വേ ടിക്കറ്റ് നല്‍കുന്നത്. ഇതുപോലെ, മറ്റു വിമാനക്കമ്പനികളും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും യാത്രക്കാര്‍ ഇല്ലെന്നാണ് പരാതി. ക്വാറന്‍ീന്‍ തീരുമാനം വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടാക്കിയത്. സാധാരണ ജനുവരി മാസങ്ങളില്‍ സീസണ്‍ അനുസരിച്ച്, മികച്ച രീതിയില്‍ ഉണരേണ്ട വ്യോമയാന മേഖല ഇന്ത്യയിലേക്ക് ടിക്കറ്റ് വില്‍പന കുത്തനെയുള്ള ഇടിവിനാണ് സാക്ഷ്യം വഹിച്ചത്.

Comments (0)
Add Comment