ദുബായ് : യു.എ.ഇയില്‍ കോവിഡ് 19 ന് എതിരായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ ലഭിക്കും. അഞ്ഞൂറ് ദിര്‍ഹം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെയുള്ള പുതിയ പിഴയുടെ പട്ടിക യുഎഇ ഗവര്‍മെന്‍റ് പുറത്തുവിട്ടു.
50,000 ദിര്‍ഹം പിഴ പട്ടിക
സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ : 50,000 ദിര്‍ഹം (10 ലക്ഷം രൂപ)
ക്വറന്റയിന്‍ ചെയ്തവര്‍ പുറത്തിറങ്ങിയാല്‍ : 50,000 ദിര്‍ഹം
ആവശ്യപ്പെട്ടിട്ടും പരിശോധന നടത്തിയില്ലെങ്കില്‍ : 50,000 ദിര്‍ഹം
വിലക്കിയ സ്ഥാപനങ്ങള്‍ തുറന്നാല്‍ : 50,000 ദിര്‍ഹം
10,000 ദിര്‍ഹം പിഴ പട്ടിക
ഒത്തുചേരലുകള്‍ സംഘടിപ്പിച്ചാല്‍ : 10,000 ദിര്‍ഹം
കപ്പലില്‍ ശുചിത്വം ഉറപ്പാക്കിയില്ലെങ്കില്‍: 10,000 ദിര്‍ഹം
5,000 ദിര്‍ഹം പിഴ പട്ടിക
ഒത്തുചേരലില്‍ പങ്കെടുത്താല്‍: 5,000 ദിര്‍ഹം
ആരോഗ്യപരിശോധനക്ക് വിസമ്മതിച്ചാല്‍: 5,000 ദിര്‍ഹം
പൊതുവാഹനങ്ങള്‍ അണുവിമുക്തമാക്കാതെ ഓടിച്ചാല്‍: 5,000 ദിര്‍ഹം
3,000 ദിര്‍ഹം പിഴ പട്ടിക
ആരോഗ്യ സുരക്ഷ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് : 3000 ദിര്‍ഹം
തുറക്കുന്ന സ്ഥാപനങ്ങളില്‍ മുന്‍കരുതല്‍ സംവിധാനം ഇല്ലെങ്കില്‍: 3,000 ദിര്‍ഹം
2,000 ദിര്‍ഹം പിഴ പട്ടിക
അനാവശ്യമായി പുറത്തിറങ്ങിയാല്‍ : 2,000 ദിര്‍ഹം
1,000 ദിര്‍ഹം പിഴ പട്ടിക
കാറില്‍ മൂന്നിലേറെ പേര്‍ യാത്ര ചെയ്താല്‍ : 1000 ദിര്‍ഹം
അനാവശ്യമായി ആരോഗ്യ കേന്ദ്രങ്ങളില്‍ പോയാല്‍: 1,000 ദിര്‍ഹം
500 ദിര്‍ഹം പിഴ പട്ടിക
ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാല്‍: 500 ദിര്‍ഹം