ഗൃഹനാഥന്‍റെ ആത്മഹത്യ: ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭീഷണി കാരണമെന്ന് പരാതി

Jaihind News Bureau
Tuesday, September 8, 2020

കോഴിക്കോട് കക്കോടിയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തതിനുപിന്നില്‍ ഡിവൈഎഫ്ഐ  പ്രവർത്തകരുടെ ഭീഷണിയെന്ന് പരാതി. കക്കോടി പൂവത്തൂർ സ്വദേശിയായ ദിനേശൻ ആണ് ആത്മഹത്യ ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് തന്‍റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇദ്ദേഹം വസ്ത്രത്തിൽ സൂക്ഷിച്ചിരുന്നു.

ദീർഘകാലം സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്ന പൂവത്തൂർ ദിനേശൻ പാർട്ടിയുടെ  പ്രവർത്തന രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറഞ്ഞതിന്‍റെ പേരിലാണ് പാർട്ടിയിൽ നിന്നും അകന്നത്. ഇതിന്‍റെ പേരിൽ സിപിഎമ്മിൽ നിന്ന് വലിയ ഭീഷണി ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നിരന്തരമായ  ഭീഷണികൾ കൂടാതെ പ്രദേശത്തെ കണ്ടെയ്ന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട വിഷയത്തിലും തർക്കങ്ങള്‍ നടന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഡിവൈഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകരായ ബാബു, അജീഷ്, സുധീപ്, മിറാസ്, സുർജിത് എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിലുള്ളത്.  സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

teevandi enkile ennodu para