പട്ടികജാതി വിഭാഗം താമസിക്കുന്ന കോളനിയും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ പരാതി

കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ ദേശീയപാത വികസനത്തിനായി പട്ടികജാതി വിഭാഗം താമസിക്കുന്ന കോളനിയും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷനിൽ പരാതി. കണ്ണുരിൽ നടന്ന സിറ്റിംഗിലാണ് പരാതിയുമായി തുരുത്തി കോളനി നിവാസികൾ എത്തിയത്. ഇവർക്കൊപ്പം കെ.സുധാകരൻ എംപിയും കമ്മീഷന് മുൻപാകെ ഹാജരായി.

ദേശീയപാത വികസനത്തിനായി പാപ്പിനിശ്ശേരി തുരുത്തിയിലെ പട്ടികജാതി വിഭാഗങ്ങളുടെ വീടും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി കൺവീനർ കെ. നിഷിൽകുമാറാണ് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷനിൽ പരാതി നൽകിയത്. ജില്ലാ കലക്ടർ, പ്രൊജക്ട് ഡയറക്ടർ എന്നിവരാണ് എതിർകക്ഷികൾ. കണ്ണുർ കളക്ട്രേറ്റിൽ നടന്ന ആദാലത്തിൽ കമ്മീഷൻ പരാതി പരിശോധിച്ചു. സമരസമിതി പ്രവർത്തകർക്കൊപ്പം കെ.സുധാകരൻ എംപിയും കമ്മീഷന് മുൻപാകെ ഹാജരായി. ബൈപ്പാസ് നിർമ്മാണത്തിനായി തുരുത്തി കോളനിയും, ക്ഷേത്രവും ഏറ്റെടുക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് കെ.സുധാകരൻ എംപി പറഞ്ഞു.

തുരുത്തി കോളനി നിവാസികളുടെ പരാതി പരിശോധിക്കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ വ്യക്തമാക്കി.

തിരുത്തി കോളനിയും, പരിസരവും കമ്മീഷൻ സന്ദർശിച്ചു.

https://www.youtube.com/watch?v=WDfJEWE_ZGw

SC CommissionK Sudhakaran
Comments (0)
Add Comment