പി വി അൻവർ എംഎൽഎയുടെ വിശ്വസ്തൻ ഭവന നിർമ്മാണ ഫണ്ട് വെട്ടിച്ചതായി പരാതി. എടക്കര പഞ്ചായത്ത് 8 ആം വാർഡ് അംഗം സന്തോഷിന് എതിരെയാണ് ആരോപണം. വെള്ളാരംകുന്ന് എസ് ടി കോളനിയിലെ അദിവാസികളുടെ ഫണ്ടാണ് സി പി എം അംഗമായ സന്തോഷ് തട്ടിയെടുത്തത്.
കോളനിയിലെ പാവങ്ങളിൽ നിന്നുമാണ് ഒരു ലക്ഷം രൂപ വീതം ഇയാൾ കൈക്കലാക്കിയത്. കോളനിയിലെ മെഡിക്കൽ ക്യാമ്പിലാണ് പഞ്ചായത്ത് അംഗത്തിന്‍റെ തട്ടിപ്പ് ഗുണഭോക്താക്കൾ വെളിപ്പെടുത്തിയത്. പണവും നഷ്ടമായി വീടും ലഭിക്കാത്ത അവസ്ഥയിലാണ് ഗുണഭോക്താക്കൾ. സന്താേഷ് ഇപ്പോൾ കോളനിയിൽ എത്താതെ ഒളിച്ചു കളിക്കുകയാണ്. പി വി അൻവർ എംഎൽഎയുടെ വിശ്വസ്തനായതിനാൽ സന്തോഷിന് എതിരെ പോലീസ് കേസ് എടുക്കുന്നില്ല. പി വി അൻവറാണ് സന്തോഷിനെ സംരക്ഷിക്കുന്നത് എന്നും ആരോപണം ഉണ്ട്.