എംപിയുടെ ആത്മഹത്യ : പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

Jaihind Webdesk
Saturday, June 19, 2021

ദാദ്രാ നഗര്‍ ഹവേലിയിലെ എംപി മോഹന്‍ ദേല്‍ഖറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ മഹാരാഷ്ട്ര ഹൈക്കോടതിയില്‍ പരാതി . ലോകതാന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ആത്മഹത്യ കുറിപ്പില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ പേരു പറയുന്നുണ്ട് . മൂന്ന് മാസം കഴിഞ്ഞിട്ടും ഒരാളെയും പിടി കൂടാനാവത്തത് പ്രതികളുടെ സ്വാധീനംകൊണ്ടാണെന്നും സലീം മടവൂര്‍ പറഞ്ഞു.