ലോക്ക് ഡൗണിനിടെ ഡയാലിസിസ് ചെയ്ത് മടങ്ങിയ കിഡ്നി രോഗിയെ പൊലീസ് മർദ്ദിച്ചതായി പരാതി

ലോക്ക് ഡൗണിനിടെ ഡയാലിസിസ് ചെയ്ത് തിരിച്ച് വരികയായിരുന്ന കിഡ്നി രോഗിയായ യുവാവിനെ  പൊലീസ് മർദ്ദിച്ചതായി പരാതി. തലശ്ശേരിയിലെ നിശാൽ എന്ന യുവാവാണ് തന്നെ അകാരണമായി മർദ്ദിച്ച തലശ്ശേരിയിലെ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട്ഫെയിസ് ബുക്കിൽ പോസ്റ്റിട്ടത്.

വളരെ പ്രധാനപ്പെട്ട കാര്യത്തിന് വേണ്ടി ലോക്ക് ഡൗണിനിടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ തന്നെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്  നിശാൽ കായ്യത്ത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ഫെയിസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

രണ്ട് കിഡ്നിയും തകരാറിലായ  നിശാൽ എന്ന ഞാൻ  ഡയാലിസിസ് ചെയ്ത് തിരിച്ച് വരുമ്പോൾ അതിക്രൂരമായി തലശ്ശേരി പോലിസ് മർദ്ദിച്ചുവെന്നാണ് യുവാവിന്‍റെ പോസ്റ്റ്. ഡയാലിസിസ് ചെയ്യാൻ പോയതാണെന്ന് പറഞ്ഞിട്ടും പൊലീസ് മർദ്ദിച്ചതായി യുവാവ് പറഞ്ഞു. മർദ്ദനമേറ്റ ഫോട്ടൊയും, അതിനൊപ്പം ഡയാലിസിസ് സംബന്ധിച്ച വിവരങ്ങളും നിശാൽ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്‍റെ പരാതി  പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് യുവാവിന്‍റെ ആവശ്യം ലോക്ക് ഡൗണിനിടെ വീട്ടിൽ നിന്ന് അത്യാവശ്യവുമായി പുറത്ത് ഇറങ്ങുന്നവരോട് കാര്യം
ചോദിച്ച് മനസ്സിലാക്കാതെ തല്ലുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന പോലീസുകാരുടെ നടപടി തിരുത്തണമെന്നും നിശാൽ ആവശ്യപ്പെടുന്നു. ഭയപ്പെടുത്തുകയല്ല കൂടെനിൽക്കുക എന്ന വാക്കോടെയാണ് നിശാലിന്‍റെ ഫെയിസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ലോക്ക് ഡൗണിനിടെ  ഡയാലിസിസിന് പോയി തിരിച്ച് വരുമ്പോൾ പൊലീസുകാരിൽ നിന്ന് ക്രൂരമായ മർദ്ദനം നിശാലിന് ഏൽക്കേണ്ടി വന്നതായി നിശാൽ ഫെയിസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

Nishal KayyathDialysis
Comments (0)
Add Comment