വീണ്ടും പൊലീസ് ക്രൂരത : വഴിയോര കച്ചവടക്കാരിയുടെ മീൻ തട്ടിത്തെറിപ്പിച്ചതായി പരാതി

Jaihind Webdesk
Wednesday, August 25, 2021

തിരുവനന്തപുരം :  കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീൻ പൊലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന പാലത്തിന് സമീപം മീൻ വിറ്റിരുന്ന വലിയതുറ സ്വദേശിനി മരിയാ പുഷ്‌പയാണ് കരമന സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പാലത്തിലും സമീപ പ്രദേശങ്ങളിലും മീൻ വിൽപന പാടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. മത്സ്യക്കച്ചവടക്കാരും നാട്ടുകാരും നടപടിയിൽ പ്രതിഷേധവുമായി രം​ഗത്തെത്തി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് നടപടി എടുക്കാം എന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.