സെല്‍ഫിയെടുക്കാന്‍ വിളിച്ച് മോശമായി പൊരുമാറി : കണ്ണൂർ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ വനിതാ നേതാവിന്‍റെ പരാതി

Jaihind Webdesk
Wednesday, April 27, 2022

കണ്ണൂരിൽ സി പി എം ലോക്കൽ സെക്രട്ടറിക്ക് എതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ  പരാതി. കണിച്ചാർ ലോക്കൽ സെക്രട്ടറിക്ക് എതിരെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്കും സി പി എം കണ്ണൂർ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തിയ്യതി ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിന് വേണ്ടി പാർട്ടി ഓഫിസിൽ എത്തിയപ്പോൾ സെൽഫി എടുക്കാമെന്ന് പറഞ്ഞ് ഡി വൈ എഫ് ഐ മുൻ ജില്ല കമ്മിറ്റി അംഗമായ നേതാവ്  മോശമായി പെരുമാറി എന്നാണ് പരാതി.

ഈ സമ്മേളനത്തിൽ വെച്ച് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഇയാൾ ഒഴിവായിരുന്നു.പരാതി സി പി എമ്മിൽ ചർച്ച ആയിട്ടുണ്ട്. പാർട്ടി ഇയാൾക്കെതിരെ നടപടി എടുത്തേക്കുമെന്നാണ് സൂചന.