ബധിരനും മൂകനുമായ യുവാവിന്‍റെ ക്ഷേമപെന്‍ഷനില്‍ നിന്നും സിപിഎം നേതാവ് വിഹിതം കൈപ്പറ്റുന്നതായി പരാതി. കോഴിക്കോട് കോട്ടുളി സ്വദേശി വി.പി മനോജാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. നാല് മാസത്തോളമുള്ള പെന്‍ഷന്‍ ഒന്നിച്ച് കൈപ്പറ്റുന്നതില്‍ നിന്നും നേതാവ് 500 രൂപ സ്ഥിരമായി കൈപ്പറ്റുന്നതായി പരാതിയില്‍ പറയുന്നു.
സഹകരണ ബാങ്ക് വഴിയെത്തുന്ന പെന്‍ഷന്‍ തുക വീട്ടിലെത്തിച്ച് നല്‍കണമെന്നിരിക്കെ നേതാവ് സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തിയാണ് തുക കൈമാറുന്നതെന്നും മനോജിന്റെ കുടുംബം ആരോപിക്കുന്നു. കേള്‍വിയും സംസാരശേഷിയുമില്ലാത്ത മനോജിന് 2013 മുതല്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നുണ്ട്.