കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനിൽ കൈയിട്ടുവാരി സിപിഐയുടെ പാർട്ടി ഫണ്ട് പിരിവ്; ക്ഷേമപെൻഷൻ തുകയിൽ നിന്ന് നിർബന്ധ പാർട്ടി ഫണ്ട് പിരിവ്

കൊല്ലം അഞ്ചലിൽ കിടപ്പ് രോഗികളുടെ ക്ഷേമപെൻഷനിൽ കൈയിട്ടുവാരി സിപിഐയുടെ പാർട്ടി ഫണ്ട് പിരിവ്. കൊല്ലം അഞ്ചലിലാണ് കിടപ്പു രോഗികളുടെ ക്ഷേമപെൻഷൻ തുകയിൽ നിന്ന് 100 രൂപ വീതം സിപിഐ നിർബന്ധ പാർട്ടി ഫണ്ട് പിരിവ് നടത്തിയത്.

കൊല്ലത്തെ അഞ്ചൽ പഞ്ചായത്തിലെ കോളേജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നുമാണ് സി.പി.ഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധ പിരിവ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. കിടപ്പ് രോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തിയാണ് രോഗികളുടെ പെൻഷൻ വിതരണം ചെയതത്. സിപിഐ പാർട്ടി ഫണ്ടിന്‍റെ പേരിലുള്ള 100 രൂപയുടെ രസീതു നൽകിയാണ് പിരിവ് നടത്തിയത്. സിപിഐയിലെ പഞ്ചായത്ത് അംഗമായ വർഗീസിന്‍റെ നേതൃത്വത്തിലാണ് കിടപ്പുരോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തി പെൻഷൻ വിതരണവും പിരിവും നടത്തിയത്.

കിടപ്പ് രോഗികൾക്ക് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ചാണ് അറുപതോളം രോഗികളായ പെൻഷൻകാരിൽ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത ശേഷം പെൻഷൻ നൽകിയത്. പട്ടിണി പാവങ്ങളുടെ ക്ഷേമ പെൻഷനിൽ സിപിഐ കൈയ്യിട്ട് വാരിയതോടെ കോൺഗ്രസ്സ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തി.

https://www.youtube.com/watch?v=TsRH-3Xnejk

corruptionCPI
Comments (0)
Add Comment