സൗജന്യ ഭക്ഷണവും മരുന്നും നൽകുന്ന സന്നദ്ധ സേവനം സർക്കാർ നിരോധിക്കരുത്; മുഖ്യമന്ത്രിക്ക് എന്‍ കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്

Jaihind News Bureau
Tuesday, March 31, 2020

തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ യുവജനസന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള സൗജന്യഭക്ഷണവിതരണം നിര്‍ത്തിവയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം.പി. ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഭക്ഷണം വേണ്ടവര്‍ ദീര്‍ഘദൂരം സഞ്ചരിച്ച് കമ്യൂണിറ്റി കിച്ചനെ ആശ്രയിക്കണമെന്ന നിര്‍ബന്ധം പിടിക്കുകയും പ്രാദേശികമായി യുവജനസന്നദ്ധ സംഘടനകള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സൗജന്യഭക്ഷണവും മരുന്നും നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം ദൗര്‍ഭാഗ്യകരമാണ്.

വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് യുവജനസന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന സൗജന്യഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിച്ചുനല്‍കുവാനുള്ള സംവിധാനം സജ്ജമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.