പി.വി അന്‍വർ എംഎല്‍എയുടെ തടയണകള്‍ പൊളിക്കാന്‍ കളക്ടറുടെ ഉത്തരവ്

 

നിലമ്പൂർ എംഎൽഎ പി.വി അന്‍വറിന്‍റെ കക്കാടം പൊയിലിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവ്. ഒരു മാസത്തിനകം തടയണകള്‍ പൊളിച്ചുനീക്കാനാണ് ഉത്തരവ്. തടയണ പൊളിക്കാനുള്ള ചെലവ് ഉടമയില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവിൽ പറയുന്നു. കോഴിക്കോട് ജില്ലാ കളക്ടറാണ് കൂടരഞ്ഞി പഞ്ചായത്തിന് നിർദേശം നല്‍കിയിരിക്കുന്നത്.

അതേസമയം മണ്ഡലത്തില്‍ അന്‍വർ എംഎല്‍എയുടെ അസാന്നിധ്യം വീണ്ടും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മൂന്ന് മാസത്തെ അവധിയിലാണെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലാണെന്നുമാണ് എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിശദീകരണം.

Comments (0)
Add Comment