ടി20 ക്രിക്കറ്റില്‍ പുതിയ ലോക റെക്കോഡ് കുറിച്ച് കോളിന്‍ അക്കര്‍മാന്‍

Jaihind Webdesk
Sunday, August 11, 2019

ടി20 ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ കോളിന്‍ അക്കര്‍മാന്‍. 18 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ടി20 ക്രിക്കറ്റിലെ ബൗളിംഗിലെ ഏറ്റവും പുതിയ ലോക റെക്കോഡാണ് അക്കര്‍മാന്‍ കുറിച്ചത്.

വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബര്‍മിംഗ്ഹാം ബിയേഴ്‌സിനെതിരായ മത്സരത്തിലാണ് ലീചസ്റ്റര്‍ഷെയറിന്‍റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. 2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മലേഷ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ പേരിലുള്ള റെക്കോഡാണ് അക്കര്‍മാന്‍ തിരുത്തിയെഴുതിയത്.

ലീചസ്റ്റര്‍ഷെയര്‍ ഉയര്‍ത്തിയ 190 റണ്‍സ് പിന്തുടര്‍ന്ന ബര്‍മിംഗ്ഹാം 134 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ രണ്ടോവറിലായിരുന്നു അക്കര്‍മാന്‍ ആറു വിക്കറ്റും വീഴ്ത്തിയത്. ബര്‍മിംഗ്ഹാമിന്റെ അവസാന എട്ടു വിക്കറ്റുകള്‍ 20 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്.[yop_poll id=2]