ബിജെപിയെ വെട്ടിലാക്കി വിവാദ പ്രസംഗവുമായി വീണ്ടും സുരേഷ് ഗോപി; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി

Jaihind Webdesk
Saturday, April 6, 2019

ശബരിമല വിഷയം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് തൃശൂരിലെ എന്‍‌ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നടന്ന എൻഡിഎ കൺവെൻഷനിലാണ് വിവാദ പ്രസംഗവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.

എന്‍ഡിഎ തൃശൂരിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം തേക്കിൻകാട് മൈതാനത്തു നടന്ന കണ്‍വെന്‍ഷനിലായിരുന്നു ശബരിമല വിഷയം സംബന്ധിച്ച എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശം നിലനിൽക്കെയാണ് അതിനെതിരെ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. അയ്യന്‍ വികാരമാണെങ്കില്‍ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്‍റെ ഭക്തർ നൽകും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു.[yop_poll id=2]