തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പി കെ ശ്രീമതി; വോട്ട് ചോദിച്ച് ആരാധനാലയങ്ങളിൽ കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി

Jaihind Webdesk
Sunday, March 24, 2019

ആരാധനാലയങ്ങളിൽ പോയി വോട്ട് ചോദിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതി. കണ്ണൂർ മയ്യിൽ ചെക്യാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്ഷേത്രത്തിലെത്തിയ ശ്രീമതി ടീച്ചർ വോട്ട് ചോദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മയ്യിൽ ചെക്യാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പി.കെ ശ്രീമതി, വോട്ടഭ്യർത്ഥിച്ച് കൊണ്ട് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ഉത്സവത്തിന്‍റെ ഭാഗമായി തിടമ്പ് നൃത്തം നടക്കുന്നതിനിടെയായിരുന്നു പി.കെ ശ്രീമതിയുടെ വോട്ടഭ്യർത്ഥന.

ക്ഷേത്രത്തിലെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തരോടാണ് വോട്ടഭ്യർത്ഥന നടത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു ക്ഷേത്ര ഉത്സവത്തിനിടെ പി കെ ശ്രീമതിയും ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും ക്ഷേത്രത്തിലെത്തി വോട്ടഭ്യർത്ഥിച്ചത്. ആരാധനാലയങ്ങളിൽ പോയി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാംറാം മീണ കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പി.കെ ശ്രീമതിയുടെ ക്ഷേത്ര സന്ദർശനവും വോട്ടഭ്യർത്ഥനയും. പരസ്യമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് പി കെ ശ്രീമതി നടത്തിയിരിക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകും.

teevandi enkile ennodu para