അമേരിക്കന്‍ ടെന്നീസ് താരം കോക്കോ ഗൗഫിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ലോക ഒന്നാം നമ്പര്‍ താരം അരിന സബലെങ്കയെ 6-7(5), 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പടുത്തിയാണ് ഗൗഫ് തന്റെ കന്നി റോളണ്ട് ഗാരോസ് കിരീടവും രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവും നേടിയത്.
ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് ഗൗഫിന്റെ തിരിച്ചു വരവ്. രണ്ടാം സെറ്റില്‍ മനോഹരമായി തിരിച്ചടിച്ച ഗൗഫ് 6-2ന് ഗെയിം സ്വന്തമാക്കി. ഇതോടെ വിജയികളെ നിര്‍ണയിക്കാന്‍ മൂന്നാം സെറ്റ് വേണ്ടി വന്നു. 6-4ന് ഈ സെറ്റും മത്സരവും കോക്കോ ഗൗഫ് സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ, 2015-ല്‍ സെറീന വില്യംസിന് ശേഷം പാരീസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ വനിതയും 2002-ല്‍ വില്യംസിന് ശേഷം യുഎസില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി 21 കാരിയായ ഗൗഫ് മാറി.