‘വിവാദങ്ങള്‍ വഴി തിരിച്ചുവിടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം’ ; വിലപ്പോവില്ലെന്ന് ഷാഫി പറമ്പില്‍

Jaihind Webdesk
Saturday, June 19, 2021

പാലക്കാട് : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എല്‍.എ. മരം മുറി ഉൾപ്പെടെയുള്ള വിവാദങ്ങൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കെ സുധാകരൻ കോൺഗ്രസിനെ നയിക്കാൻ എത്തിയപ്പോൾ തുടങ്ങിയ അസ്വസ്ഥതകളുടെ തുടർച്ചയാണ് മുഖ്യമന്ത്രിയുടെ മറുപടിയിലും കണ്ടത്. പദവിക്കു നിരക്കാത്ത പ്രയോഗങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്‍റിനെയും അധിക്ഷേപിച്ച് ഇല്ലാതാക്കാമെന്ന മുഖ്യമന്ത്രിയുടെ വ്യാമോഹം വിലപ്പോവില്ലെന്നും ഷാഫി പറമ്പില്‍ പാലക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു.