ഉപദേശം മതിയായി ! പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Thursday, February 11, 2021

 

തിരുവനന്തപുരം : പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം മുഖ്യമന്ത്രി അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജോണ്‍ ബ്രിട്ടാസ്, രമണ് ശ്രീവാസ്തവ എന്നിവരാണ് യഥാക്രമം മാധ്യമ, പൊലീസ് ഉപദേശകര്‍. 2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.  ഇവരെക്കൂടാതെ പ്രസ് ഉപദേഷ്ടാവും ശാസ്ത്ര, നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺ ശ്രീവാസ്തവയെ നിമിച്ചത്.  പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സർക്കാർ നിയമിക്കുന്നത് ആദ്യമായിട്ടായിരുന്നു.