സാങ്കേതിക സർവകലാശാലയിലെ വീഴ്ച : മന്ത്രി ജലീലിന്‍റെ സാന്നിദ്ധ്യത്തില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

Jaihind News Bureau
Thursday, January 30, 2020

ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സാങ്കേതിക സർവകലാശാലയോടുളള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി. അധികൃതർ സ്ഥാപനത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണം. വഴിമുടക്കി നിൽക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുസൃതമായി കോഴ്സുകൾ ക്രമീകരിക്കണമെന്ന് അക്കാദമിക് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്‍റെ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പുതിയ ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

teevandi enkile ennodu para