മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്

 

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. പി.വി അന്‍വര്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് നേരെയാണെന്നും, പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും

മുഖ്യമന്ത്രിയുടെ അധോലോക വാഴ്ചകള്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുക.

 

Comments (0)
Add Comment