മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ ; നാളെ ചോദ്യം ചെയ്യാൻ ഇരിക്കയാണിത് ; ദുരൂഹത കൂടുന്നു

Jaihind News Bureau
Tuesday, December 8, 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ പിന്നെയും ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇത് മൂന്നാംവട്ടമാണ് ചോദ്യംചെയ്യലിന് മുമ്പായി രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ചികില്‍സ കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെന്നാണ് ഇക്കുറിയും വിശദീകരണം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ ബിനാമി-കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യംചെയ്യൽ.