സഭ തടസപെടുത്തിയത് മുഖ്യമന്ത്രി; കെ.ടി ജലീൽ വിഷയം ചർച്ച ചെയ്യരുത് എന്ന് പിടിവാശി

webdesk
Monday, December 3, 2018

Ramesh Chennithala

നിയമസഭയിൽ അസാധാരണ സാഹചര്യമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് പാർട്ടി സെക്രട്ടറിയായിട്ടുള്ള പിണറായി വിജയനെയാണ് മുഖ്യമന്ത്രിയെയല്ല. ഇന്ന് സഭ തടസപെടുത്തിയത് മുഖ്യമന്ത്രിയാണ്.

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.  സഭാ നടപടികൾ സഹകരിക്കാനാണ് യുഡിഎഫ് തീരുമാനം എന്നാല്‍ സഭയിൽ ദുരദ്ദേശപരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.  മുഖ്യമന്ത്രി മറുപടി പറയുന്നത് മാത്രം കേൾക്കാൻ. പ്രതിപക്ഷം പാർട്ടി കേഡർ അല്ല. സഭ നിറുത്തിവെയ്ക്കാൻ മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

കെ.ടി ജലീൽ വിഷയം ചർച്ച ചെയ്യരുത് എന്ന് മുഖ്യമന്ത്രിക്ക് പിടിവാശിയാണ്.  മുഖമന്ത്രി വിഷയങ്ങളിൽ നിന്നും ഒളിച്ചോടുന്നു.  നിയമസഭയെ മുഖ്യ മന്ത്രി തന്നെ തടസപ്പെടുത്തി.

സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന വനിതാ മതിൽ ജനങ്ങൾ തന്നെ പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമീപനത്തെ പ്രതിപക്ഷ നേതാക്കളും വിമർശിച്ചു.