മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ധൂര്‍ത്ത് ; ഏഴ് ദിവസം താത്കാലിക വൈദ്യുതി വിളക്കുകള്‍ക്കായി ചെലവഴിച്ചത് അരലക്ഷത്തിലേറെ രൂപ

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാര്‍ ധൂര്‍ത്ത്. ഏഴ് ദിവസത്തെ വാര്‍ത്താസമ്മേളനത്തിന് താത്കാലികമായി വൈദ്യുതി വിളക്കുകള്‍ സജ്ജീകരിക്കാന്‍ അരലക്ഷത്തിലേറെ രൂപയാണ് ചെലവഴിച്ചത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിനു താഴെയായായിരുന്നു താല്‍ക്കാലികമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചത്. തലസ്ഥാനത്തെ സ്വകാര്യ ഇലക്ട്രിക്കല്‍ സ്ഥാപനത്തിനായിരുന്നു കരാര്‍.

നീണ്ട ഇടവേളയ്ക്കു ശേഷം ഈയിടെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചുതുടങ്ങിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയർന്നതോടെ മാധ്യമങ്ങളെ കാണുന്നത് മുഖ്യമന്ത്രി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം ആരംഭിച്ചതാണ് വാർത്താസമ്മേളനം നിർത്താന്‍ കാരണമായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും വാർത്താസമ്മേളനം പുനഃരാരംഭിച്ചിരുന്നില്ല. പിന്നീട് ഓണം അവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ വ്യാപകവിമർശനമാണ് പ്രതിപക്ഷത്തുനിന്നടക്കം ഉയർന്നുകേട്ടത്.