‘ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല, ജയരാജന്‍റെ ഭാര്യ ബാങ്കില്‍ പോയതില്‍ തെറ്റില്ല’ ; എല്ലാം ന്യായീകരിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Monday, September 14, 2020

 

തിരുവനന്തപുരം: മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്തതുള്‍പ്പെടെ സര്‍ക്കാരിനും സിപിഎമ്മിനും എതിരായ ആരോപണങ്ങളെയെല്ലാം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്‌തെന്നു സ്ഥിരീകരിച്ച അദ്ദേഹം ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ലെന്നും പറഞ്ഞു. ഖുര്‍ആന്‍ കാര്യത്തില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജലീലിനെ വിളിച്ചതില്‍ തെറ്റില്ല. സാധാരണ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ ഇക്കാര്യത്തിലും നടന്നിട്ടുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ  ന്യായീകരണം.

ജലീലിനെതിരെ എന്ത് ആരോപണമാണുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.  കെട്ടിച്ചമച്ച അപവാദത്തിന്‍റെ പേരില്‍ മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന്‍റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ തുറന്നതില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ പലരും ശ്രമിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.