പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തുന്നത് കുടുംബ സമേതം. സർക്കാരിന് വേണ്ടി ഫണ്ട് ശേഖരണത്തിനായി നടത്തുന്ന ഔദോഗിക യാത്ര കുടുംബ സമേതം യാത്ര നടത്തിയത് എന്തിനാണന്ന് ചോദ്യമാണ് ഉയരുന്നത്. ഭാര്യ കമല വിജയന്, മകള്‍, കൊച്ചുമകന് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് സുപ്രീം കോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധം വഷളാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നടത്തുന്ന വിദേശയാത്ര തന്നെ വിവാദത്തിലായിരുന്നു. ഇതിനിടെയാണ് കുടുംബത്തെയും ഒപ്പം കൂട്ടിയുള്ള വിദേശപര്യടനം.
സർക്കാർ ചെലവിലാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിയോട് ഒപ്പം ഭാര്യയും മകളും ചെറുമകനുമാണ് കുടെ ഉള്ളത്. ഇവരുടെ യാത്ര ചെലവ് ആര് വഹിക്കുമെന്ന് വ്യക്തമല്ല. നിലവിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഉൾപ്പെടുത്തിയരിക്കുന്നത്. നേരത്തെ ദുബായ് സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളോടെയാണ് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ കുടുംബത്തെയും ഒപ്പം കൂട്ടിയത് എന്തിനാണെന്ന ചോദ്യം പ്രസക്തമാകുന്നു.
ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രി ഉൾപ്പടെ 17 മന്ത്രിമാർ വിദേശയാത്രയ്ക്ക് അനുമതി തേടിയെങ്കിലും കർശന വ്യവസ്ഥകളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കേരളപുനര്നിര്മാണത്തിനുള്ള ഫണ്ട് ശേഖരണത്തിനായാണ് മുഖ്യമന്ത്രിയുടെ യാത്രയെങ്കിലും സംസ്ഥാനം ശബരിമല പ്രശ്നത്തില്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ യാത്ര പോലും വിവാദമായ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര.
പ്രളയകാലത്ത് സി.പി.ഐ മന്ത്രി കെ രാജു ജര്‍മനിയില്‍ പോയത് ഇടതുമുന്നണിയിലും മന്ത്രിസഭയിലും വന്‍ വിവാദത്തിന് കാരണമായിരുന്നു. മന്ത്രി രാജുവിനോട് വിശദീകരണം തേടിയ മുഖ്യമന്ത്രി തന്നെയാണ് കേരളം ശബരിമല പ്രശ്നത്തില്‍ കത്തിനില്‍ക്കുന്ന അവസരത്തില്‍ കുടുംബസമേതം വിദേശത്തേക്ക് പോയിരിക്കുന്നത്. ഇത് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്.