മുഖ്യമന്ത്രി ഹിറ്റ്‌ലർ ചമയുകയാണെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 19, 2018

RameshChennithala-Kochi

ശബരിമലയിൽ നടന്ന പോലീസ് നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ്‌
രമേശ് ചെന്നിത്തല. പോലിസ് നടപടിയെ കുറിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്‌ലർ ചമയുകയാണെന്നും ആർ.എസ്എസിലേക്ക് ആളുകളെ റിക്രൂട്ട്‌മെന്റ് നടത്തുന്ന പണി സർക്കാർ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ ആവശ്യപ്പെട്ടു.