ഡിസ്റ്റലറി ബ്രൂവറി അഴിമതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല

ഡിസ്റ്റലറി ബ്രൂവറി അഴിമതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല. എക്‌സൈസ് വകുപ്പ് സിപിഎമ്മിന്‍റെ അഴിമതിക്കുളള കറവ പശു. സമഗ്രാന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ പത്രസമ്മേളനം അദ്ദേഹത്തിന്‍റെ കുറ്റസമ്മതമാണ്. പത്രത്തിൽ പരസ്യപ്പെടുത്തിയിട്ടാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് മന്ത്രി ചോദിക്കുന്നത്. അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാർക്ക് രഹസ്യമായി നൽകി എന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങാൻ അനുമതി നൽകുമെന്ന് മദ്യനയത്തിൽ എവിടെയാണ് പറയുന്നത്. എങ്കിൽ ആ മദ്യനയം പരസ്യമാക്കാമോ എന്നും ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ എവിടെയാണ് സംസ്ഥാനത്ത് പുതുതായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാമെന്ന് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

യുഡി എഫ് കൺവീനർ ബെന്നി ബെഹ്നാനും മുൻ യു ഡി എഫ് കൺവീനർ പി പി തങ്കച്ചനും യു ഡി എഫ് യോഗത്തിൽ പങ്കെടുത്തു.

Ramesh Chennithala
Comments (0)
Add Comment