പിണറായി അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന അഴിമതിക്കാരനായ മുഖ്യമന്ത്രി: എം.എം ഹസന്‍

Jaihind Webdesk
Tuesday, November 27, 2018

അഴിമതിക്കാർക്ക് കുടപിടിച്ചുകൊടുക്കുന്ന അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ.

ബന്ധുക്കളെ സർക്കാർ സർവീസുകളിൽ തിരുകി കയറ്റുന്നു. ബന്ധുനിയമനം റദ്ദാക്കിയതിലൂടെ അഴിമതി നടന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.വൈ.എഫിന്‍റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം ഹസൻ.