സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു. മഴക്കെടുതി വിലയിരുത്താനും നേരിടാന്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര ജലകമ്മീഷന്‍റെ മുന്നറിയിപ്പുണ്ട്. നാളെ കഴിഞ്ഞാല്‍ മഴ ദുർബലപ്പെടുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
മലയോരമേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലയിലുള്ളവര്‍ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറണം. മാറി താമസിക്കാത്തതിന്‍റെ പേരില്‍ ആരും അപകടത്തില്‍ പെടാന്‍ പാടില്ല. ഇക്കാര്യത്തില്‍ രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.