ശബരിമല : മുഖ്യമന്ത്രി ഗവർണർ പി സദാശിവുമായി കൂടിക്കാഴ്ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവുമായി കൂടിക്കാഴ്ച്ച നടത്തി. ശബരിമല യുവതി പ്രവേശനം വിഷയവും നിലവിലെ സാഹചര്യങ്ങളും മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു.രാജ്ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്

ശബരിമല വിഷയത്തിൽ നിരവധി പരാതികൾ ഗവർണറക്ക് ലഭിച്ചിരുന്നു. ശബരിമലയിലെ നിരോധാനാജഞ പിൻവലിക്കണമന്നാവശ്യപ്പെട്ടും ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചുണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറക്ക് കത്ത് നൽകിയിരുന്നു. കെ.എം മാണിയുടെ നേത്യത്വത്തിൽ കേരള കോൺഗ്രസ് (എം) നേതാക്കളും ഗവർണറെ കണ്ടിരുന്നു. ശബരിമല കർമ്മസമിതിയും ശബരിമല വിഷയത്തിൽ ഇടപെടണമെന്നാവശ്യെപ്പട്ട് ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ശബരിമലയിൽ ഭക്തർക്ക് ഏർപെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യവും ശക്തമായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവർണറുമായി കുടിക്കാഴ്ച്ച നടത്തിയത് ഭകതർക്ക് കുടിവെള്ളം ഉൾപ്പടെയുള്ള സൗകര്യങ്ങൾ നിലയ്ക്കൽ പമ്പ എന്നിവ ലഭ്യമാക്കണെമന്ന് ഗവർണർ നിർദേശിച്ചു. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കുടുതൽ ഗതാഗത സൗകര്യങ്ങൾ ഏർപെടുത്തണം കേന്ദ്ര മന്ത്രി പൊൻ രാധാക്യഷ്ണനെ പോലീസ് തടഞ്ഞതും ചർച്ചാ വിഷയമായി.

ശബരിമലയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ നിന്ന് ഉള്ള പരാമർശങ്ങളും ഇരുവരും ചർച്ച ചെയ്തു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നതിനെ കുറിച്ചും കുടിയാലോചന ഉണ്ടായി,.ഗവർണറുടെ നിർദേശങ്ങളിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു രാജ്ഭവനിൽ നിന്നും പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്..അതേ സമയം മുഖ്യമന്ത്രിയുടേത് സാധാരണ സന്ദർശനം മാത്രമാണന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

pinarayi vijayanSabarimalaGovernor P Sathasivam
Comments (0)
Add Comment