ശബരിമലയില്‍ വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, November 28, 2018

Sabha-Thillankery

ശബരിമലയില്‍ ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ നിയമസഭയില്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയത് പ്രതിഷേധക്കാരെ ശാന്തരാക്കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. 52 വയസ്സുള്ള സ്ത്രീ വന്നപ്പോൾ പ്രതിഷേധം അക്രമാസക്തമായെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് അവരിലൊരാൾക്ക് മൈക്ക് നൽകിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. അനില്‍ അക്കരയുടെ ചോദ്യത്തിന് സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.