ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി കത്ത് അയച്ചു എന്നത് മുഖ്യമന്ത്രിയുടെ വ്യാജ പ്രചാരണം

ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി കത്ത് അയച്ചു എന്നത് മുഖ്യമന്ത്രിയുടെ വ്യാജ പ്രചാരണം. ലോക കേരള സഭയോടനുബന്ധിച്ച് തയ്യാറാക്കിയ സുവനിയറിന് നൽകിയ ആശംസയാണ് മുഖ്യമന്ത്രി കത്ത് ആയി വ്യാഖ്യാനിച്ചത്.

പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭക്ക് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം എന്ന നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം.

പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും അതിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി തന്‍റെ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ യഥാർത്ഥത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വന്ന രേഖകൾ വ്യക്തമാക്കുന്നത്‌. ലോക കേരള സഭയുടെ ഭാഗമായി തയ്യാറാക്കിയ സുവനയറിന് രാഹുൽ ഗാന്ധി അയച്ച ആശംസാ സന്ദേശമാണ് കത്ത് എന്ന രീതിയിൽ മുഖ്യമന്ത്രി പ്രചരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള കേരള കോളിംഗ് എന്ന മാഗസിനാത്ത് സുവനീർ തയ്യാറാക്കിയത്. ഇതിലേക്ക് ആശംസ ആവശ്യപ്പെട്ട് സുവനീർ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് കത്ത് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുൽ സുവനീറിൽ പ്രസിദ്ധീകരിക്കുന്നതിനായി ആശംസാ സന്ദേശം അയച്ചത്. ഡിസംബർ 12ന് ആയിരുന്നു ഇത്തരത്തിൽ രാഹുൽ ഗാന്ധി സന്ദേശം അയച്ചത്.സാധാരണ ഗതിയിൽ മാഗസിനോ സുവനിയറിനോ ഒക്കെ ജനപ്രതിനിധികൾ ആശംസകൾ നൽകാറുണ്ട്.

അത് മാത്രമാണ് രാഹുൽ ഗാന്ധിയും ചെയ്തത്.എന്നാൽ അതിനെ രാഷ്ടീയ ആയുധമായി മുഖ്യമന്ത്രി ഉപയോഗിക്കുകയായിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഘട്ടത്തിൽ സർക്കാർ ധൂർത്ത് നടത്തുന്നുന്നു എന്നാരോപിച്ചാണ് ഇത്തവണത്തെ യുഡിഎഫ് ലോക കേരള സഭ ബഹിഷ്കരിച്ചത്. ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളിൽ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുകയും ചെയ്തിരുന്നു. ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് നേതാക്കൾ ആരും പങ്കെടുത്തില്ല. ഇതിനെ മറികടക്കാനാണ് മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തിയത് എന്ന് വ്യക്തം.

rahul gandhi
Comments (0)
Add Comment