പൊലീസിനെതിരായ പരാതികൾ കൂടുന്നു; സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, July 10, 2019

സംസ്ഥാനത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡി ജി പി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചത്. പൊലീസിനെതിരായ പരാതികൾ കൂടുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങളെ തുടർന്ന് സംസ്ഥാന പൊലീസ് സേനയും സർക്കാരും പ്രതിരോധത്തിലായിരുന്നു. കേരള പൊലീസിനെതിരെ ശക്തമായ വിമർശനം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്. ജൂലൈ 16-ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ഡിജിപി മുതൽ എസ്.പിമാർ വരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്.