ഷാരോണ്‍ കൊലക്കേസില്‍ പോലീസിന് വീഴ്ചയെന്ന് കുടുംബം; മികച്ച പ്രകടനമെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി

 

തിരുവനന്തപുരം: പോലീസിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാറശാലയിലെ ഷാരോൺ രാജ് കൊലക്കേസിൽ പോലീസ് കാഴ്ച വെച്ചത് മികച്ച പ്രകടനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ സമൂഹം ഗൗരവമായി നോക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം പോലീസിന് അപമാനം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷാരോൺ വധത്തിൽ പാറശാല പോലീസിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് കുടുംബം ആരോപിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

Comments (0)
Add Comment