ചെമ്പോല വ്യാജമെന്ന് സഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി; പാർട്ടി പത്രത്തിനെതിരെ നടപടിയുണ്ടാകുമോ എന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, October 11, 2021

 

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസണ്‍ മാവുങ്കലിന്‍റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന്   സഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ചെമ്പോല ഒറിജിനലെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ വാർത്ത നൽകിയതിന് എതിരെ നടപടിയെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. സർക്കാർ ഒരുകാലത്തും ചെമ്പോല യഥാർത്ഥമെന്ന് അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.