തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ; ക്ലബ്ബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം : നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് നടപടിക്ക് ഉത്തരവിട്ടത്. ലൈംഗിക ചാറ്റും പരിധിവിട്ട അധിക്ഷേപങ്ങളും ഗ്രൂപ്പുകളിൽ നടക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്തി, നടപടിക്ക് സൈബര്‍ പൊലീസ് നിരീക്ഷണം തുടങ്ങി.

Comments (0)
Add Comment