തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് ബന്ധം, എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം സമരം ശക്തിപ്പെടുത്തിയതോടെയാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.
ക്ലിഫ് ഹൗസില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികളാ് ഇപ്പോള്‍ ആരംഭിച്ചത്. സിസിടിവി സ്ഥാപിക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ 4.32 ലക്ഷം രൂപ അനുവദിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ പൊതുമരാമത്ത് വകുപ്പ് സിസിടിവി സ്ഥാപിക്കാന്‍ ടെണ്ടറും ക്ഷണിച്ചു. സെപ്റ്റംബര്‍ 20 നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 4.32 ലക്ഷത്തിന്റെ സിസിടിവി സ്ഥാപിക്കാനാണ് ടെണ്ടര്‍ ക്ഷണിച്ചത്. നിലവിലുളള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമെയാണിത്.
ഇതിനുള്ള പണം നാല് ലക്ഷം രൂപ കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു കഴിഞ്ഞു. എന്നാല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ചിലവ് നാല് ലക്ഷത്തില്‍ ഒതുങ്ങില്ലെന്നാണ് സൂചന. ആവശ്യമെങ്കില്‍ വീണ്ടും തുക അനുവദിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഏത് വിവാദമുണ്ടായാലും സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ്. ട്രഷറി നിയന്ത്രണം നിലനിന്നാലും ഇല്ലെങ്കിലും അക്കാര്യത്തില്‍ മുടക്കം വരുത്താറില്ല ഇടത് സര്‍ക്കാര്‍. വയനാട് പുനര്‍നിര്‍മ്മിതി, റോഡുപണി, ജീവനക്കാരുടെ ശമ്പളം, ക്ഷാമബത്ത, പെന്‍ഷന്‍, സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അങ്ങനെ നിരവധി കാര്യങ്ങള്‍ ഉള്ളപ്പോഴാണ് സര്‍ക്കാരിന്റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.