കൊവിഡ് 19 : ഫയർ ആൻഡ് റസ്ക്യുവിന്റെ നേതൃത്വത്തിൽ കോഴിക്കോട് ശുചീകരണം തുടരുന്നു

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫയർ ആൻഡ് റസ്ക്യുവിന്റെ നേതൃത്വത്തിൽ ശുചീകരണം തുടരുന്നു. ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുടെ വീടും പരിസരങ്ങളും സംഘം ശുചീകരിക്കുന്നുണ്ട്. അതേസമയം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് വലിയ ആശ്വാസമാണ് ജനങ്ങൾക്ക് നൽകുന്നത്.

കോഴിക്കോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളിൽ ഭൂരിഭാഗവും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ആശുപത്രികളിൽ എത്തിയവരാണ്. അതുകൊണ്ട് തന്നെ വീടും പരിസരങ്ങളും അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫയർ ആൻഡ് റസ്ക്യു വിഭാഗം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആശുപത്രികളും വാഹനങ്ങളും ഉൾപ്പെടെ എല്ലായിടത്തും ഇവരുടെ സേവനം ലഭ്യമാണ്. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ വീടുകളിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി അണുവിമുക്തമാക്കുന്നുണ്ട്. ചങ്ങരോത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിലും സമീപത്തുള്ള കടകൾ, റേഷൻ ഷാപ്പുകൾ, ഹോട്ടലുകൾ വായനശാല എന്നിവയും ഫയർ ആൻഡ് റസ്ക്യു വിഭാഗം അണുവിമുക്തമാക്കിയിട്ടുണ്ട്. അതേസമയം ജില്ലയിൽ രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം കുറയുന്നതും വലിയ പ്രതീക്ഷയാണ് ജില്ലയിലെ ജനങ്ങൾക്ക് നൽകുന്നത്.

Comments (0)
Add Comment