കെ.സി വേണുഗോപാല്‍ എംപിക്ക് ക്ലീന്‍ ചിറ്റ്; സോളാർ കേസിലെ ആരോപണങ്ങള്‍ വ്യാജമെന്ന് സിബിഐ

Jaihind Webdesk
Friday, December 23, 2022

 

തിരുവനന്തപുരം: സോളാർ കേസില്‍ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും കെ.സി വേണുഗോപാല്‍ എംപിക്കെതിരെ തെളിവുകളില്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി.

നേരത്തെ എ.പി അനിൽ കുമാറിനും അടൂർ പ്രകാശിനും ഹൈബി ഈഡനും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരിക്ക് ഇതിന് കഴിഞ്ഞില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.  ആദ്യ ഘട്ടത്തിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്.